ഓർമ്മകളുടെ മഴവിൽ ഭൂപടം – പുസ്തകം പ്രകാശനം ചെയ്തു

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗവും സാമൂഹ്യ സാംസ്ക്കാരിക, രാഷ്ട്രീയ രംഗത്ത് നിറസാന്നിദ്ധ്യമായ വി. ഷരീഫ് കാപ്പാടിൻ്റെ പ്രഥമ നോവൽ ഓർമ്മകളുടെ മഴവിൽ ഭൂപടം എന്ന പുസ്തകം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും, പ്രമുഖ കവിയുമാമായ പി കെ ഗോപി പ്രകാശനം ചെയ്തു. ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു.

അബ്ദുല്ല പേരാമ്പ്ര, ഡോ: അബൂബക്കർ കാപ്പാട്, യു.കെ രാഘവൻ മാസ്റ്റർ, ടി.ടി ഇസ്മയിൽ, ആരിഫ അബ്ദുൽ ഗഫൂർ, ഹംസ ആലുങ്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു. മുനീർ കാപ്പാട്, സമദ് പൂക്കാട്, റഷീദ് വെങ്ങളം, വിനീത ടീച്ചർ മണാട്ട്, സത്യനാഥൻമാടഞ്ചേരി, എം സി മുഹമ്മദ് കോയ മാസ്റ്റർ, ബാബു സി അരൂർ, ശശി പാലക്കൽ, സംസാരിച്ചു. വി. ഷരീഫ് നന്ദി പറഞ്ഞു.


