ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും ജനപ്രീതിയില്‍ മുന്‍പന്തിയിലാണ് സുസുക്കി സ്വിഫ്റ്റ്

ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലും ജനപ്രീതിയില്‍ മുന്‍പന്തിയിലാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. ഓണ്‍ലൈന്‍ വാഹന വ്യാപാര മേഖലയിലെ ഡ്രൂം നടത്തിയ പഠനത്തില്‍ കാര്‍ ശ്രേണിയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഒന്നാം സ്ഥാനം മാരുതിയുടെ ഐക്കണ്‍ മോഡല്‍ നിലനിര്‍ത്തി. തൊട്ടുപിന്നില്‍ ടൊയോട്ട ഇന്നോവയും മൂന്നാം സ്ഥാനത്ത് ഹോണ്ട സിറ്റിയുമാണ്.
ഇരുചക്ര വാഹനങ്ങളില്‍ ബജാജ് ഓട്ടോയുടെ പള്‍സറാണ് ആദ്യ സ്ഥാനത്തുള്ളത്. ഹീറോ പാഷന് പ്രോ, ബജാജ് ഡിസ്കവര് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടംപിടിച്ചു.

ഇതില്‍ 59 ശതമാനം വില്‍പ്പനയും ഓണ്‍ലൈന്‍ അന്വേഷണങ്ങളും ഇരുചക്ര വാഹനങ്ങള്‍ക്കാണ്, 38 ശതമാനം കാറുകള്‍ക്കും. 3 ശതമാനം വില്പന സൂപ്പര്‍ കാറുകള്‍ക്കും സൂപ്പര്‍ ബൈക്കുകള്‍ക്കുമാണ്. സൂപ്പര്‍ ബെക്കില് കെടിഎം ഡ്യൂക്കും ഹാര്‍ലി ഡേവിഡ്സണും ആധിപത്യം നേടിയപ്പോള്‍ സൂപ്പര്‍ കാറുകളില്‍ ജനപ്രിയര്‍ ബിഎംഡബ്യു, ഔഡിയുമാണ്.

