KOYILANDY DIARY.COM

The Perfect News Portal

ഓട്ടോ പണിമുടക്ക് പൂര്‍ണ്ണം

കൊയിലാണ്ടി: നടുവത്തൂര്‍ കുറുമയില്‍ താഴ ചന്ദ്രന്‍ എന്ന ഓട്ടോ ഡ്രൈവറെ പോലീസ് അകാരണമായി കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ നടത്തിയ ഓട്ടോ പണിമുടക്ക് പൂര്‍ണ്ണം.വ്യാഴാഴ്ച വൈകിട്ടാണ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വച്ച് റോഡരികില്‍ മൂത്രമൊഴിക്കുകയായിരുന്ന ചന്ദ്രനെ കൊയിലാണ്ടി എസ്.ഐ യുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. ഓട്ടോ ഡ്രൈവര്‍മാര്‍ സ്റ്റേഷനില്‍ ചെന്നെങ്കിലും ചന്ദ്രനെ വിട്ടു കൊടുക്കാന്‍ പോലീസ് തയ്യാറായില്ല. ചന്ദ്രന് രാത്രി നെഞ്ചു വേദന അനുഭവപ്പെടുകയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതോടെ ഡ്രൈവര്‍മാരുടെ പ്രതിഷേധം ശക്തമായി. വെളളിയാഴ്ച രാത്രി കോടതിയില്‍ ഹാജരാക്കിയാണ് ചന്ദ്രന്‍ ജാമ്യത്തിലിറങ്ങിയത്.

Share news