ഓട്ടോ തൊഴിലാളികൾ ഒരു ദിവസത്തെ ബത്ത ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്തു

കൊയിലാണ്ടി: കോതമംഗലം, ബപ്പൻകാട് ഓട്ടോ സെക്ഷൻ തൊഴിലാളികൾ അവരുടെ ഒരു ദിവസത്തെ ബത്ത ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത് മാകൃകയായി. 13 ഓട്ടോറിക്ഷകളുടെ കൂട്ടായ്മയാണ് ഒരു ദിവസത്തെ ബത്തയായ 10600 രൂപ എം.എൽ.എ. കെ. ദാസനെ ഏൽപ്പിച്ചത്. കൊയിലാണ്ടി സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ അഡീഷണൽ സഹദിൽദാർ ഗോകുൽദാസ് തൊഴിലാളികൾക്ക് കൈപ്പറ്റ് രശീതി കൊടുത്തു. ചടങ്ങിൽ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ സംബന്ധിച്ചു.
