ഓച്ചിറയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി പീഡനത്തിനിരായായെന്ന് വൈദ്യപരിശോധന റിപ്പോര്‍ട്ട്
കൊല്ലം: ഓച്ചിറയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടി പീഡനത്തിനിരായായെന്ന് വൈദ്യപരിശോധന റിപ്പോര്‍ട്ട്. കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലാണ് വൈദ്യപരിശോധന നടന്നത്. പെണ്‍കുട്ടി പീഡനത്തിനിരയായത് മുംബൈയില്‍ വച്ചാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായെന്ന് വ്യക്തമായതോടെ പ്രതി മുഹമ്മദ് റോഷനെതിരെ പൊലീസ് ലൈംഗിക പീഡനത്തിന് കേസെടുത്തു.
പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. പ്രതി റോഷനെയും പെണ്‍കുട്ടിയെയും മുംബൈയിലെ പനവേലില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓച്ചിറയില്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ് കൊണ്ട് വിഗ്രഹങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയിരുന്ന രാജസ്ഥാന്‍ കുടുംബമാണ് പെണ്‍കുട്ടിയുടേത്.

മാതാപിതാക്കളെ മര്‍ദിച്ച് അവശരാക്കിയ ശേഷമാണ് പ്രതികള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പ്രതി റോഷന്‍ പെണ്‍കുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ റോഷനെ സഹായിച്ച മൂന്ന് പ്രതികളെ നേരത്തെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

