ഒളിമ്പിക് വോളിബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

പയ്യോളി: സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ, മൂരാട് യുവ ശക്തി എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രഥമ സംസ്ഥാന ഒളിമ്പിക് വോളിബോൾ ചാമ്പ്യൻഷിപ്പ് ഞായറാഴ്ച രാത്രി മൂരാട് തുടങ്ങി. മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനംചെയ്തു. കാനത്തിൽ ജമീല എം.എൽ.എ. അധ്യക്ഷത വഹിച്ചു.

നഗരസഭാ കൗൺസിൽമാരായ കെ.ടി. വിനോദൻ, രേഖ മുല്ലക്കുനിയിൽ, ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി സി. സത്യൻ, കെ.കെ. ഗണേശൻ, എം.പി. ഷിബു, കെ.കെ. രമേശൻ എന്നിവർ സംസാരിച്ചു. ഒളിമ്പിക് പതാക സംസ്ഥാന ഒളിമ്പിക് സെക്രട്ടറി നാലകത്ത് ബഷീർ, ജില്ലാ ഒളിമ്പിക് പതാക ജില്ലാ വൈസ് പ്രസിഡന്റ് കടത്തനാട് മജീദ്, ജില്ലാ വോളിബോൾ പതാക രാഘവൻ മാണിക്കോത്ത്, യുവശക്തി പതാക വി.കെ. ബിജു എന്നിവർ ഉയർത്തി. മത്സരങ്ങൾ മേയ് ഏഴുവരെ നീണ്ടു നിൽക്കും.


