ഒറവിങ്കല്‍ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവം: ഇന്ന് ചെറിയ വിളക്ക്

അരിക്കുളം: ഒറവിങ്കല്‍ ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായുള്ള ചെറിയ വിളക്ക് ഉത്സവം ഇന്ന്ആഘോഷിക്കും. ചെറിയ വിളക്ക് ദിവസം വൈകീട്ട് ക്ഷേത്രത്തിലേക്ക് കുടവരവ്, 6.30-ന് കുറുമയില്‍ താഴ കുറുവച്ചാല്‍ കളരി സംഘത്തിന്റെ കളരി പ്രദര്‍ശനം, രാത്രി 7.30-ന് കോട്ടക്കല്‍ ഉണ്ണികൃഷ്ണ മാരാരുടെ തായമ്പക, 10 മണിക്ക് നാടകം-കരകൗശലം എന്നിവ ഉണ്ടാകും.
വ്യാഴാഴ്ച മുചുകുന്ന് പത്മനാഭന്റെയും സംഘത്തിന്റെയും ഓട്ടന്‍ തുള്ളല്‍ആസ്വദിക്കാന്‍ ധാരാളം കലാസ്വാദകര്‍ എത്തി. നാലിന് വലിയ വിളക്ക് ദിവസം വൈകീട്ട് നാല് മണിക്ക് മേധാമാധവിയുടെ ഓട്ടന്‍ തുള്ളല്‍, ഇളനീര്‍കുല വരവ്, മലക്കളി, കൂട്ടത്തിറ, ഇരട്ടതായമ്പക. അഞ്ചിന് താലപ്പൊലി. വൈകീട്ട് ഇളനീര്‍കുല വരവുകള്‍, നടേരി പൊയില്‍ നിന്നുള്ള വരവ്, നമ്പ്രത്ത് മൂത്താശാരിയുടെ വരവ്, പരിചകളി, കരടി വരവ്, പള്ളിവേട്ട, താലപ്പൊലി എഴുന്നള്ളത്ത്, പാണ്ടിമേളം, വെടിക്കെട്ട്, കുളിച്ചാറാട്ട്, കോലംവെട്ട് എന്നിവ ഉണ്ടാകും. പാതിരിശ്ശേരി ഇല്ലം ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി ഒറവിങ്കല്‍ ഇല്ലം വിഷ്ണു നമ്പൂതിരിയുടെയും കാര്‍മികത്വത്തിലാണ് ഉത്സവ ചടങ്ങുകള്‍ നടക്കുന്നത്.

