KOYILANDY DIARY.COM

The Perfect News Portal

ഒരു മുഖ്യമന്ത്രി ഇത്ര സിംപിളാകുമോ : പിണറായിയെ പ്രശംസിച്ച്‌ സൂര്യ

തിരുവനന്തപുരം > കേരള മുഖ്യമന്ത്രിയുടേത് അനുകരണാര്‍ഹമായ മാതൃക. മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള ഈ അഭിനന്ദന ഡയലോഗ് തമിഴ് സൂപ്പര്‍ താരം സൂര്യയുടേത്. തലസ്ഥാനത്ത്  സിങ്കം ത്രി ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തന്നെ അല്‍ഭുതപ്പെടുത്തിയ പിണറായിയെ കുറിച്ച് സൂര്യ വാചാലാനായത്.
പിണറായിയുമൊത്തുള്ള സൂര്യയുടെ  സീന്‍  അരങ്ങേറിയത് കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയില്‍.

വിമാനത്തില്‍വച്ച് മുഖ്യമന്ത്രിയെ പരിചയപ്പെതുള്‍പ്പെടെയുള്ള  രംഗം സൂര്യ ഓര്‍ത്തത് ഇങ്ങനെ  എക്കണോമി ക്ളാസിലായിരുന്നു മുഖ്യമന്ത്രി. വിമാനമിറങ്ങാന്‍ നേരത്ത്  തന്റെ ഊഴം എത്തുന്നതുവരെ മറ്റുയാത്രക്കാര്‍ ഇറങ്ങുന്നത് വരെ കാത്തിരുന്നു അദ്ദേഹം. വേണമെങ്കില്‍ തന്റെ സ്ഥാനമനുസരിച്ച്  അവര്‍ക്ക് മുമ്പെ ഇറങ്ങാമായിരുന്നു. രാജ്യത്തെ ഉന്നതര്‍ക്കും കോര്‍പറേറ്റുകള്‍ക്കും അനുകരിക്കാവുന്ന ലളിതവും മാതൃകാപരമായിരുന്നു ആ പ്രവൃത്തികള്‍. സ്കൂളിലെ പ്രധാനാധ്യാപകനെ  ബഹുമാനം തോന്നിക്കുന്നതും സാധാരണക്കാരനെ പോലും ലാളിത്യമാര്‍ന്നതായിരുന്നു മുഖ്യമന്ത്രിയുടെ പെരുമാറ്റം. പഞ്ചായത്ത് അംഗങ്ങള്‍ മുതല്‍ ഗവര്‍ണര്‍ വരെ വേദി പങ്കിടുന്ന കാഴ്ച കാണാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്നും സൂര്യ പറഞ്ഞു.

മുഖ്യമന്ത്രിയില്‍ ഒതുങ്ങിയില്ല കേരളത്തോടുള്ള സൂര്യയുടെ ഇഷ്ടം. മലയാള സിനിമ ചെയ്യാന്‍ എല്ലാക്കാലത്തും ആഗ്രഹമുണ്ട്. ഇതുമായി ബന്ധപ്പെട്ട് റോഷന്‍ ആന്‍ഡൂസ്ര്, അഞ്ജലി മേനോന്‍ എന്നിവരുമായി ചര്‍ച്ച നടക്കുന്നുണ്ട്. അഞ്ച് ഭാഷകളിലാണ് സിങ്കം ത്രി റിലീസ് ചെയ്യുന്നത്. രാജ്യാന്തരതലത്തില്‍ ദുരൈസിങ്കം നടത്തുന്ന അന്വേഷണമാണ് ചിത്രം പറയുന്നത്. സംവിധായകന്‍ ഹരിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisements

 

Share news

Leave a Reply

Your email address will not be published. Required fields are marked *