ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി വടകരയിലെ സ്വകാര്യ ബസ്സുകള്‍

വടകര: താലൂക്കിലെ 200 ലധികം സ്വകാര്യ ബസ്സുകളുടെ ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. ഇന്നലത്തെ യാത്രയിലൂടെ 15 ലക്ഷം രൂപയാണ് സ്വകാര്യ ബസ്സുടമകളും ജീവനക്കാരും സമാഹരിച്ചത്.
കോഴിക്കോട് ജില്ലയിലെ മുക്കം റൂട്ടിലും ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനായി സ്വകാര്യ ബസ്സുകള്‍ സര്‍വീസ് നടത്തി.

വടകര സ്റ്റാന്‍റില്‍ നിന്ന് ബസ്സ് പുറപ്പെടുമ്ബോള്‍ തന്നെ യാത്രക്കാരോട് കണ്ടക്ടറുടെ അഭ്യര്‍ത്ഥന. ടിക്കറ്റ് കാശിന്‍റെ ബാക്കി വാങ്ങാതെ യാത്രക്കാര്‍. 200 സ്വകാര്യ ബസ്സുകളാണ് വടകര താലൂക്കില്‍ ഇത്തരത്തില്‍ സര്‍വീസ് നടത്തിയത്.

കുറ്റ്യാടി, പേരാമ്ബ്ര, കൊയിലാണ്ടി അടക്കമുള്ള പ്രധാന റൂട്ടിലോടുന്ന ബസ്സുടമകളെല്ലാം ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ബസ് ജീവനക്കാരും അവരുടെ ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട്.കെ.കെ.ഗോപാലന്‍ നമ്ബ്യാര്‍ പറഞ്ഞു.

സഹായ യാത്രയുടെ ഉദ്ഘാടനം വടകര RTO വി.പി മധൂ സൂദനന്‍ ഫ്ലാഗ് ഓഫ് ചെയ്തു. സ്റ്റാന്‍റുകളില്‍ ജോലി ചെയ്യുന്ന ബസ് പാസഞ്ചേഴ്സ് ഗൈഡുമാരും ഒരു ദിവസത്തെ വേതനം ദുരിതാശ്വാസ നിധിക്കായി മാറ്റി വെച്ചു. പ്രളയ ബാധിതരുടെ കണ്ണീരൊപ്പാന്‍ ലോകം കേരളത്തിനൊപ്പം നില്‍ക്കുമ്ബോള്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യുകയാണ് ജനങ്ങള്‍.
