ഒമ്പത് മക്കളെ പ്രസവിച്ച സുമതിയമ്മ ആഹാരത്തിന് പോലും വകയില്ലാതെ ദുരിതദിനങ്ങള്‍ തള്ളിനീക്കുന്നു

കൊല്ലം: ഒമ്പത് മക്കളെ പ്രസവിച്ച സുമതിയമ്മ ഇന്ന് ആരോരുമില്ലാതെ തകര്‍ന്ന് വീഴാറായ വീട്ടില്‍ തനിച്ച് ദുരിതദിനങ്ങള്‍ തള്ളിനീക്കുന്നു. ആദിച്ചനല്ലൂര്‍ പ്ലാക്കാട് ആനന്ദവിലാസത്തില്‍ സുമതിയമ്മ(85)ആണ് ഒരു നേരത്തെ ആഹാരത്തിന് പോലും വകയില്ലാതെ ജീവിതം തള്ളിനീക്കുന്നത്.
മാറാലയും കരിയിലകളുമാണ് സുമതിയമ്മയുടെ സമ്പത്ത്. മുറ്റത്തെ കരിയില മുറികുള്ളില്‍ കുന്നുകൂട്ടി അതിനിടയിലെ കിടപ്പും ജീവിതവും അനാഥത്വം പേറീട്ടാണെന്നു കൂടി അറിയുമ്പോഴാണ് സുമതി മറ്റുള്ളവര്‍ക്ക് ഒരു വിങല്‍ ആകുന്നത്.

ഇനി ഈ അവസ്ഥയില്‍ എത്തപെട്ടതിന്റെ കഥ ഇതാണ് സുമതിക്ക് ഒന്‍പത് മക്കളുണ്ടായിരുന്നു ഇവരുടെ രണ്ടു മക്കള്‍ മരണപ്പെട്ടു. ബാക്കിയുള്ള ഏഴ് മക്കളും പല സ്ഥലങ്ങളില്‍ കുടുംബജീവിതം നയിച്ചുവരുന്നു. നാല് ആണ്മക്കളും മൂന്ന് പെണ്മക്കളുമാണ് ഇപ്പോള്‍ ഇവര്‍ക്കുള്ളത്.

ഭര്‍ത്താവ് നേരത്തെ മരിച്ചുപോയ മക്കള്‍ക്കെല്ലാം ഓഹരി നേരത്തെ കൊടുത്തതോടെ പെറ്റമ്മയെ ആര്‍ക്കും വേണ്ട. സുമതിയമ്മയുടെ പേരിലുള്ള ഏഴ് സെന്റ് സ്ഥലത്തെ ഇടിഞ്ഞു വീഴാറായ ഈ കരിയില പുരയിലാണ് സുമതി ഏകാന്ത തടവ് അനുഭവിക്കുന്നത്. പ്രായാധിക്യത്താല്‍ ഇപ്പോള്‍ ഓര്‍മക്കുറവും ഉണ്ട്. മാതാവിനെ സംരക്ഷിക്കാത്ത മക്കള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടും ഇവരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും സാമൂഹ്യപ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുണ്ട്.

