ഒന്നേകാല്‍ കിലോ കഞ്ചാവുമായി തിരുവങ്ങൂര്‍ സ്വദേശി പിടിയില്‍

ബാലുശ്ശേരി: അത്തോളി കുനിയില്‍ കടവ് പാലത്തിന് സമീപം കഞ്ചാവ് വില്ലനക്കാര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതിനിടയില്‍ തിരുവങ്ങൂര്‍ കൂര്‍ക്കനാടത്ത് അനൂപ് കുമാര്‍ (47)നെയാണ് ബാലുശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്.എന്‍.ബൈജുവും സംഘവും പിടികൂടിയത്. ഇയാളില്‍ നിന്നും ഒന്നേകാല്‍ കിലോ കഞ്ചാവ് പിടിച്ചെടുത്തു.
അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ ഐ.എം.കരുണാകരന്, പ്രിവന്റെീവ് ഓഫീസര്‍ യു.പി.മനോജ്, സി.ഇ.ഒ.മാരായ വി. പ്രജിത്ത്, സി.പി. ഷാജു, എം. അനില്‍കുമാര്‍ , പ്രബിത് ലാല്‍, കെ.കെ. സുബീഷ് ,ഡ്രൈവര്‍ കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
