ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് തുടക്കമായി
സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്ക് തുടക്കമായി. നാലര ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പരീക്ഷ എഴുതുന്നത്. കൊവിഡ് സാഹചര്യത്തില്‍ സ്കൂളുകളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു. ഹയര്‍സെക്കന്‍ഡറി പരീക്ഷ ഒക്ടോബര്‍ 18നും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ ഒക്ടോബര്‍ 13നും അവസാനിക്കും. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ആശങ്ക ഇല്ലാതെ പരീക്ഷയെഴുതിയാണ് വിദ്യാര്‍ഥികള്‍ മടങ്ങിയത്. കൊവിഡ് സാഹചര്യത്തില്‍ സ്കൂളുകളില്‍ പ്രത്യേക ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും പരീക്ഷ എഴുതാന്‍ സ്കൂളുകളില്‍ പ്രത്യേക മുറി സജ്ജീകരിച്ചിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് പരീക്ഷ നടത്തിയത്. ഒന്നുമുതല്‍ 5 ദിവസംവരെ ഇടവേള പരീക്ഷക്ക് നല്‍കിയിട്ടുണ്ട്.


സ്കൂളുകള്‍ തുറക്കുന്നതിന് മുന്‍പുള്ള പൊതു പരീക്ഷ എന്ന നിലയിലും വളരെ ജാഗ്രതയോടെയാണ് പ്ലസ് വണ്‍ പരീക്ഷയുടെ ക്രമീകരണങ്ങളെ വിദ്യാഭ്യാസ വകുപ്പ് നിരീക്ഷിക്കുന്നത്. ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ അടുത്ത മാസം 18 വരെയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 13 വരെയുമാണ് നടക്കുക.


