ഒഞ്ചിയത്ത് ആര്‍ എം പി പ്രവര്‍ത്തകന്‍റെ വീടിന് നേരെ കല്ലേറ്

വടകര: ഒഞ്ചിയത്ത് ആര്‍ എം പി പ്രവര്‍ത്തകന്‍റെ വീടിന് നേരെ കല്ലേറ്. ഒഞ്ചിയം സമരസമിതി നേതാവ് മനക്കല്‍ താഴെ ഗോവിന്ദന്റെ മകന്‍ സുനിലിന്റെ വീടിന് നേരെയാണ് കല്ലേറുണ്ടായത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം ഉണ്ടായത്. കല്ലേറില്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ആക്രമണത്തിന് പിന്നില്‍ സി പി എമ്മാണെന്ന് ആര്‍ എം പി ആരോപിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
