ഒഞ്ചിയം വെടിവെപ്പ് മുക്കിന് സമീപം നാടന്‍ബോംബുകളും ഇരുമ്പുവടികളും കണ്ടെത്തി

ഒഞ്ചിയം: ഒഞ്ചിയം വെടിവെപ്പ് മുക്കിന് സമീപം നാടന്‍ബോംബുകളും ഇരുമ്പുവടികളും കണ്ടെത്തി. മേക്കുന്ന് പറമ്പത്ത് നാണുവിന്റ വീടിനടുത്തുനിന്നാണ് ഏഴ് നാടന്‍ബോംബും 13 ഇരുമ്ബുവടികളും കണ്ടത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ജോലിനടന്നസ്ഥലത്ത് കാട് വൃത്തിയാക്കുന്നതിനിടയിലാണ് പ്ളാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞനിലയില്‍ ഇവ കണ്ടെത്തിയത്. കഴിഞ്ഞദിവസം ബോംബ് പൊട്ടിയതും ഇതേ മേഖലയിലായിരുന്നു.
സംഭവമറിഞ്ഞ് പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി. തുടര്‍ച്ചയായി ബോംബ് കണ്ടെത്തുന്ന പ്രദേശത്ത് കര്‍മസമിതി രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. വിവരമറിഞ്ഞ് വലിയ ജനക്കൂട്ടം ഇവിടേക്ക് എത്തി.

