ഐ.ഐ.ടി ക്യാംപസിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ഡൽഹി : ഡൽഹി ഐ.ഐ.ടി ക്യാംപസിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. അവസാന വർഷ ഗവേഷക വിദ്യാർത്ഥിനിയായ മഞ്ജുള ദേവകിനെയാണ് (27) ചൊവ്വാഴ്ച രാത്രി 7:30 ന് ഐ.ഐ.ടി ക്യാംപസിലെ നളന്ദ അപ്പാർട്ട്മെന്റിലെ റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മഞ്ജുളയുടെ ഭർത്താവ് റിതേഷ് വിർഹയും കുടുംബവും ഭോപ്പാലിലാണ് താമസം. ഇവരെ വിവരമറിയിച്ചിട്ടുള്ളതായി അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷ്ണർ ചിന്മയി ബിസ്വാൾ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായും കമ്മീഷ്ണർ അറിയിച്ചു.

