ഐ.എം.എ. സഹായത്തോടെ പകർച്ചവ്യാധികൾക്കെതിരെ ശിൽപശാല സംഘടിപ്പിച്ചു
കൊയിലാണ്ടി: കോഴിക്കോട് ജില്ല ആരോഗ്യകാര്യാലയത്തിന്റേയും കൊയിലാണ്ടി ഐ.എം.എയുടേയും സംയുക്ത ആഭിമുഖ്യത്തിൽ പകർച്ചവ്യാധികൾക്കെതിരെയുളള നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ച് ശിൽലശാല നടത്തി. കൊയിലാണ്ടി ഐ.എം.എ ഹാളിൽ നടന്ന പരിപാടിയിൽ കൊയിലാണ്ടി, പയ്യോളി, ഉളള്യേരി, ബാലുശ്ശേരി എന്നീ മേഖലകളിലെ അറുപതോളം ഡോക്ടർമാർ പങ്കെടുത്തു.
ജില്ല ആരോഗ്യകേന്ദ്രം അഡീഷണൽ ഡി.എം.ഒ ഡോ: ആശാദേവി, കൊയിലാണ്ടി ഐ.എം.എ പ്രസിഡണ്ട് ഡോ: കൃപാൽ, സെക്രട്ടറി ഡോ: സതീശൻ കെ. എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി.




