ഐ.എം.എ മെഡിക്കൽ ബന്ദ്: താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം നിശ്ചലമായി

കൊയിലാണ്ടി: വടകര ആശ ആശുപത്രിയിലെ ഡോക്ടർ അനുരാജിനെ മർദ്ദിച്ച സംഭവത്തിൽ ജില്ലയിൽ ഐ.എം.എ പ്രഖ്യാപിച്ച മെഡിക്കൽ ബന്ദ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ പ്രവർത്തനം നിശ്ചലമായി. ഇതെ തുടർന്ന് രോഗികൾ വലഞ്ഞു. ദിവസേന ആയിരകണക്കിന് രോഗികളാണ് താലൂക്ക് ആശുപത്രിയിൽ എത്തുന്നത്. സമര വിവരം അറിയാതെ എത്തിയ രോഗികൾ തിരിച്ചു പോവുകയായിരുന്നു. കാലത്ത് എട്ടു മുതൽ രാത്രി 8 വരെയാണ് സമരം. ചികിത്സാ പിഴവ് ആരോപിച്ചാണ് ഡോക്ടടറെ മർദിച്ചത്. സംഭവത്തിൽ ഐ.എം.എ .കൊയിലാണ്ടി ശാഖ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
