ഏഴുവയസുകാരനെ മര്‍ദ്ദിച്ച് കൊന്ന അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തി

തൊടുപുഴ: അമ്മയുടെ സുഹൃത്തിന്‍റെ മര്‍ദ്ദനമേറ്റ് എഴുവയസുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതി അരുണ്‍ ആനന്ദിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചെന്നും പ്രതി പൊലീസ് കസ്റ്റഡിയിലാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്‍റെ ക്രൂര മര്‍ദ്ദനത്തിനിരയായി ഏഴുവയസുകാരന്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കണമെന്നാണ് ആവശ്യപ്പെട്ട് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന് നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത്.

