ഏഴരപ്പൊന്നാന പരിശോധന: വിദഗ്ധ സമിതിയെ ഭക്തരുടെ നേതൃത്വത്തില്‍ തടഞ്ഞു

കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഏഴരപ്പൊന്നാനകള്‍ പരിശോധിക്കാനെത്തിയ വിദഗ്ധ സമിതിയെ ഭക്തരുടെ നേതൃത്വത്തില്‍ തടഞ്ഞു. ക്ഷേത്രത്തിന്റെ പൈതൃക സ്വത്തുക്കള്‍ പുതുക്കി പണിയുന്നതിന്റെ മറവില്‍ ആഭരണ മാഫിയക്ക് വില്‍ക്കാനുള്ള ശ്രമം നടക്കുന്നുവെന്നാരോപിച്ചാണ് ഭക്തരുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്.
പ്രതിഷേധക്കാര്‍ ഹൈക്കോടതി നിയോഗിച്ച സമിതിയെ പൊന്നാനകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമില്‍ കയറാന്‍ അനുവദിച്ചില്ല. ഭക്തരുടെ പ്രതിനിധികളെക്കൂടെ പരിശോധനാ സമിതിയില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമെ പരിശോധന അനുവദിക്കൂ എന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. പ്രതിഷേധക്കാരും ദേവസ്വം അധികൃതരും തമ്മില്‍ ഇപ്പോള്‍ ചര്‍ച്ച നടക്കുകയാണ്.

ക്ഷേത്രത്തിലെ പൊന്നാനകള്‍ക്കു കേടുപാടു സംഭവിച്ചിട്ടുണ്ടെന്നും അടുത്ത ഉത്സവത്തിനു മുമ്പ്
പരിഹരിക്കണമെന്നുമുള്ള ക്ഷേത്രം തന്ത്രിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഹൈക്കോടതി വിദഗ്ദ സമിതിയെ പരിശോധനയ്ക്കായി നിശ്ചയിച്ചത്.

ദേവസ്വം ഓംബുഡ്സ്മാന്‍ പി.ആര്‍.രാമന്‍, ദേവസ്വം കമ്മിഷണര്‍ രാമരാജ പ്രേമപ്രസാദ്, അഭിഭാഷക കമ്മിഷണര്‍ എ.എസ്.പി കുറുപ്പ്, തിരുവാഭരണ കമ്മിഷണര്‍ കെ.എ. ശ്രീലത, ദേവസ്വം വിജിലന്‍സ് എസ്പി, ശില്‍പി പരുമല അനന്തന്‍ ആചാരി എന്നിവരടങ്ങുന്നതാണു സമിതി.

