എ. കെ. ജി. ഫുട്‌ബോൾ: ജ്ഞാനോദയം ചെറിയമങ്ങാടിന് വിജയം

കൊയിലാണ്ടി: 39 മത് എ.കെ.ജി.ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്നലെ നടന്ന മൽസരത്തിൽ ജ്ഞാനോദയം ചെറിയമങ്ങാട് ബ്ലാക്ക് സ്റ്റാലിൻ കാലിക്കറ്റിനെ പരാജയപ്പെടുത്തി. ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചതിനെ തുടർന്ന് ടോസിലൂടെയാണ് ജ്ഞാനോദയം വിജയികളായത്.
വാശിയേറിയ മത്സരത്തിൽ ട്രൈബേക്കർ നൽകിയെങ്കിലും അതിലും സമനില പാലിച്ചതിനെ തുടർന്ന് ടോസ് ഇടുകയായിരുന്നു. ഇന്നു കളിയില്ല. ഞായറാഴച്ച നടക്കുന്ന മത്സരത്തിൽ എ.ബി.സി. പൊയിൽക്കാവ് ബ്ലാക്ക് സൺ തിരുവോടുമായി ഏറ്റുമുട്ടും.

