എ.ഐ.ടി.യു.സി രാപകല്‍ സത്യാഗ്രഹം ജനുവരി 21-ന്

കോഴിക്കോട്: കരാര്‍, കാഷ്വല്‍, ദിവസവേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തൊഴിലും കൂലിയും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ.ഐ.ടി.യു.സി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ജനുവരി 21-ന് രാവിലെ 10 മുതല്‍ രാപകല്‍ സത്യാഗ്രഹം നടത്തുമെന്ന് ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് അറിയിച്ചു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തിരുവനന്തപുരത്ത് രാപകല്‍ സമരം ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് മാനാഞ്ചിറ സെന്‍ട്രല്‍ ലൈബ്രറി പരിസരത്ത് സമരം ദേശീയ നിര്‍വാഹക സമിതി അംഗം കെ.ഇ. ഇസ്മയില്‍ ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്ത് പത്തു ശതമാനം തൊഴിലാളികള്‍ക്ക് പോലും ഇ.എസ്.ഐ. ലഭിക്കുന്നില്ല. പിരിഞ്ഞു പോകുന്ന തൊഴിലാളികള്‍ക്ക് ഗ്രാറ്റിവിറ്റി നല്‍കുന്നില്ല. നിയമപരമായി അവകാശപ്പെട്ട സാമൂഹിക സുരക്ഷാ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുന്നു. ഈ പദ്ധതികളെല്ലാം സംരക്ഷിക്കുമെന്നും ഇതിനുള്ള നടപടികള്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സ്വീകരിക്കണമെന്നും എ.ഐ.ടി.യു.സി. ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ഇ.കെ. വിജയന് എം.എല്‍.എ., ജില്ലാ സെക്രട്ടറി കെ.ജി പങ്കജാക്ഷന് എന്നിവര്‍ പങ്കെടുത്തു.

