എൽ.ഡി.എഫ്. കൊയിലാണ്ടി മണ്ഡലം വികസന ജാഥ പ്രദീപ് കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കെ.ദാസൻ എം.എൽ.എ. നയിക്കുന്ന എൽ.ഡി.എഫ്. കൊയിലാണ്ടി മണ്ഡലം വി കസന ജാഥ കാപ്പാട് നിന്നും ആരംഭിച്ചു എ പ്രദീപ് കുമാർ എം.എൽ.എ.ഉൽഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി കെ.കെ.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. രാജ്ഭവൻ മാർച്ചിനു മുന്നോടിയായാണ് ജാഥ സംഘടിപ്പിക്കുന്നത്. മുൻ എം.എൽ.എ. പി.വിശ്വൻ, ഇ.കെ.അജിത്ത്, കെ.ടി.എം.കോയ, സി.സത്യചന്ദ്രൻ ,അഡ്വ.സുനിൽ മോഹൻ, സംസാരിച്ചു.
തുടർന്ന് നിരവധി കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. കൊയിലാണ്ടി പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന സ്വീകരണത്തിൽ കെ.കെ. മുഹമ്മദ്, ടി. ഗോപാലൻ, ഇ.കെ അജിത്ത്, കെ. ഷിജു തുടങ്ങിയവർ സംസാരിച്ചു.

