KOYILANDY DIARY

The Perfect News Portal

എൽ.ഡി.എഫ്. ഉറപ്പാണെന്ന് കവി മേലൂർ വാസുദേവൻ

കൊയിലാണ്ടി: വീട്ടിലേക്കുള്ള വരവ് കണ്ടപ്പോൾ എൽ.ഡി.എഫ്. ഉറപ്പാണെന്ന് കാനത്തിൽ ജമീലയോടും പ്രവർത്തകരോടും കവി മേലൂർ വാസുദേവൻ്റെയും കുടുംബത്തിൻ്റെയും വാക്കുകൾ ആവേശംകൊള്ളിച്ചു. ഇന്നത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ അപ്രതീക്ഷിതമായി വീട്ടിലെത്തിയപ്പോഴാണ് കാനത്തിലിനെയും പ്രവർത്തകരെയും സ്വീകരിക്കുന്നതിനിടിയിൽ മേലൂരിൻ്റെ കമൻ്റ്. അൽപ്പ നേരം കുശലന്വേഷണവുമായി വീട്ടിൽ തങ്ങിയ പ്രവർത്തകരെ അനുഗ്രഹത്തോടെ യാത്രയാക്കി. തുടർന്ന് സംഘം അടുത്ത കേന്ദ്രത്തിലേക്ക് നീങ്ങി. സ്ഥാനാർത്ഥിയുട വ്യാഴാഴ്ചത്തെ പര്യടനം രാവിലെ ആന്തട്ടയിൽ നിന്നാണ് ആരംഭിച്ചത്. ഭരണ തുടർച്ച വേണം, എന്നാലേ ഞങ്ങളുടെ പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കാൻ കഴിയുകയുള്ളൂ എടക്കുളത്തേയും ചേമഞ്ചേരിയിലേയും ഖാദി തൊഴിലാളികൾ പറഞ്ഞു.. എൽ ഡി എഫ് സർക്കാർ വന്നതിനു ശേഷമാണ് ഈ മേഖലയിൽ മാറ്റമുണ്ടായതെന്ന് ഇവർ ഓർത്തു. ഇനിയും വികസന മുണ്ടാകണമെങ്കിൽ എൽ ഡി എഫ് തന്നെ വരണം. കൊയിലാണ്ടി മണ്ഡലത്തിൽ കാനത്തിൽ ജമീല തന്നെ വിജയിക്കണം ഇവർ പറയുന്നു.

പ്രധാനപ്പെട്ട ചിലവ്യക്തികളേയും സ്ഥാപനങ്ങളേയുമാണ് ഇന്ന് ഏറെയും കണ്ടത്. പഴയ കാല എൽ ഡി എഫ് നേതാവായിരുന്ന പ്രഭാകരൻ കിടാവിനേയും, വരുവോറ കൃഷ്ണേട്ടനേയും നാടകകാരൻ കെ വി അലിയേയും കുടുംബത്തേയും കണ്ടു. ചേലിയയിൽ കെ എ രാധാകൃഷ്ണൻ മാഷ് നിറഞ്ഞ സന്തോഷത്തോടെയാണ് സ്ഥാനാർത്ഥിയെ വരവേറ്റത്. ആശ്വാസം പാലിയേറ്റീവ്, എടക്കുളത്തെ ഖാദി സെൻ്ററിൽ ചേലിയയിലെ രണ്ട് കയർ സൊസൈറ്റികളിൽ, ചെമ്മീൻ ഫീഡിംഗ് സെൻ്ററിൽ, എല്ലാ കേന്ദ്രങ്ങളിലും തൊഴിലാളികൾ ഊഷ്മളമായാണ് വരവേറ്റത്. തുടർന്ന് തോരായി ചെമ്മീൻ കേന്ദ്രത്തിലുമെത്തി. പാലിയേറ്റീവ് രംഗത്ത് വർഷങ്ങളായി വേറിട്ട പ്രവർത്തനം നടത്തുന്ന അഭയത്തിലെത്തി അവിടുത്തെ പ്രവർത്തനങ്ങൾ നേരിൽ കാണുകയും അവരുടെ പ്രവർത്തന രീതി ചോദിച്ചറിയുകയും ചെയ്തു.

ഇടയ്ക്ക് മരണവീട്ടിൽ അല്പസമയം ചിലവഴിച്ചതിന്ശേഷം. പൂക്കാട് വഴി കാപ്പാടേക്ക്. പള്ളിവയൽ, കാപ്പാട് ബീച്ച്, ആനച്ചം കണ്ടി, വികാസ് നഗർ എന്നിവിടങ്ങളിൽ കുടുംബയോഗങ്ങളിൽ പങ്കെടുത്തു. കേരള ഫീഡ്സിസിൽ കയറി ജീവനക്കാരേയും തൊഴിലാളികളേയും കണ്ടു. സ്ഥാനാർത്ഥിയോടൊപ്പം പി  വേണു, ടി. വി. ഗിരിജ, ഷീബ മലയിൽ, അനിൽ പറമ്പത്ത്, കെ ഗീതാനന്ദൻ, സതി കിഴക്കയിൽ, എൻ പി അശോകൻ, ശാലിനി ബാലകൃഷ്ണൻ, ബിന്ദു സോമൻ, സിന്ധു സുരേഷ്, അശോകൻകോട്ട്, എം നൗഫൽ, സന്ദീപ് പള്ളിക്കര എന്നിവരും ഉണ്ടായിരുന്നു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *