എൻ. ജി. ഒ. യൂണിയൻ ജനറൽബോഡി യോഗം

കൊയിലാണ്ടി: കേരള എൻ. ജി. ഒ. യൂണിയൻ കൊയിലാണ്ടി ഏരിയാ ജനറൽബോഡിയോഗം സംസ്ഥാന വൈസ് പ്രസിഡണ്ട് സുജാത കൂടത്തിങ്കൽ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എം. പി. ജിതേഷ ശ്രീധർ പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. പ്രസിഡണ്ട് സി. ജി. സജിൽ കുമാർ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റി തീരുമാനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. ജി. രാജൻ റിപ്പോർട്ട് ചെയ്തു.സെക്രട്ടറിയേറ്റ് അംഗങ്ങളായ രാജൻ പടിക്കൽ, എം. കെ. കമല, ജില്ലാ കമ്മിറ്റി അംഗം പി. കെ. ജയകുമാർ എന്നിവർ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് യൂണിയൻ നേതൃത്വത്തിൽ നടന്ന ജില്ലാ കലോത്സവത്തിൽ വിജയികളായവരെ ചടങ്ങിൽ അനുമോദിച്ചു. വിജയികൾക്ക് ഉപഹാരം വിതരണം ചെയ്തു.

ജനപക്ഷ സിവിൽ സർവ്വീസിനായി അണിനിരക്കാനും കൂടുതൽ കാര്യക്ഷമാക്കുവാനുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുവാനും ജീവനക്കാരുടെ യോഗം ആഹ്വാനം ചെയ്തു. ബാലുശ്ശേരി, ഉള്ള്യേരി, മേലടി, കൊയിലാണ്ടി നോർത്ത്, സൗത്ത്, സെൻട്രൽ യൂണിററുകളിൽ നിന്നായി 311 ജീവനക്കാർ ജനറൽബോഡിയിൽ പങ്കെടുത്തു.

