എൻ.ജി.ഒ.യൂണിയന്റെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി

കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ.യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാർ നടത്തിയ മാർച്ചും ധർണ്ണയും നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എ.കെ.വസന്ത ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.പി.സതീശൻ അധ്യക്ഷനായി. പി.പി.സന്തോഷ്, രാജൻ പടിക്കൽ എന്നിവർ
സംസാരിച്ചു. എം.പി.ജിതേഷ് ശ്രീധർ, പി.കെ.അജയകുമാർ, സി.ജി.സജിൽ കുമാർ, കെ.മിനി, എം.കെ.കല, വി.പ്രേം മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.
