എൻ. ജി. ഒ. യൂണിയൻ കൊയിലാണ്ടി ഏരിയാ ജനറൽബോഡിയോഗം

കൊയിലാണ്ടി : കേരള എൻ. ജി. ഒ. യൂണിയൻ കൊയിലാണ്ടി ഏരിയാ ജനറൽബോഡി യോഗം പി. ഡബ്ല്യു റസ്റ്റ് ഹൗസിൽ നടന്നു. പരിപാടി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി. അജയകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സി. ജി. സജിൽകുമാർ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി എം. പി. ജിതേഷ് ശ്രീധർ, ജില്ലാ വൈസ്പ്രസിഡണ്ട് പി. വി. ശാന്ത, രാജൻ പടിക്കൽ, എം. കെ. കമല, പി. കെ. അജയകുമാർ, എന്നിവർ സംസാരിച്ചു. സംസ്ഥാന കായികമേളയിൽ ചെസ്സ് മത്സരത്തിൽ മെഡൽ ജേതാവായ കെ. വി. കൃഷ്ണൻ, ഫ്രീ സ്റ്റൈൽ ഗുസ്തിയിൽ ജേതാവായ എം. നിജിൽ, ജില്ലാ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം ലഭിച്ച കെ. മിനി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
