എസ്.ഡി.പി.ഐ. താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി
കൊയിലാണ്ടി: വില കയറ്റം തടയുക, കുടിവെള്ളം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഡി.പി.ഐ. കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി സലീം കാരാടി ഉൽഘാടനം ചെയ്തു. കുഞ്ഞമ്മദ് പേരാമ്പ്ര അദ്ധ്യക്ഷത വഹിച്ചു. സാലിം അഴിയൂർ, കെ.കെ. സാദിഖ്, അബ്ദുള്ള കോയ, ഉമ്മർ ഉള്ളൂർ, കബീർ തിക്കോടി തുടങ്ങിയവർ സംസാരിച്ചു.
