KOYILANDY DIARY.COM

The Perfect News Portal

എസ് എഫ് ഐ നേതാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് പഠിപ്പുമുടക്ക്‌

എറണാകുളം: മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു. ഇടുക്കി വട്ടവട സ്വദേശി അഭിമന്യു ആണ് മരിച്ചത്.എന്‍ഡിഎഫ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ പൊലീസിന്റെ പിടിയിലായി.

കോട്ടയം സ്വദേശി ബിലാല്‍ ഫോര്‍ട്ട് കൊച്ചി സദേശി റിയാസ്, മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ആക്രമണത്തില്‍ മറ്റൊരു എസ്‌എഫ്‌ഐ പ്രവര്‍ത്തകന് കൂടി പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കോട്ടയം സദേശി അര്‍ജുന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആന്തരികാവയവങ്ങള്‍ക്ക്‌ സാരമായി പരുക്കേറ്റ അര്‍ജ്ജുനെ ശസ്ത്രക്രിയക്ക്‌ വിധേയനാക്കി.

അത്യാഹിത വിഭഗത്തില്‍ നിരീക്ഷണത്തിലാണു അര്‍ജ്ജുന്‍. പോസ്റ്റര്‍ ഒട്ടിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം രാത്രി 12 മണിയോടെയാണ് ഇരുവര്‍ക്കും കുത്തേറ്റത്.

Advertisements

എസ്‌എഫ്‌ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗമാണ് രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യു. പ്രവേശനവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പതിക്കുകയായിരിന്ന അഭിമന്യുവിനെ അക്രമിസംഘം പിറകെ ഓടി വെട്ടുകയായിരുന്നുവെന്ന് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാര്‍ഥികള്‍ പറയുന്നു.

ഇരുപതോളം വരുന്ന അക്രമിസംഘം പുറത്തുനിന്ന് സംഘടിച്ചെത്തി ക്യാമ്പസില്‍ കയറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ക്യാമ്പസിലെ വിദ്യാര്‍ഥികളല്ലാത്തതിനാല്‍ അകത്തുകയറാന്‍ കഴിയില്ലെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞെങ്കിലും സംഘം അതിക്രമിച്ച്‌ കടന്ന് അക്രമം നടത്തുകയായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.

അഭിമന്യു സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരിച്ചു. മുതദേഹം എറണാകുളം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞ് ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും ആശുപത്രിയിലെത്തി. സംഭവസ്ഥലത്ത് പോലീസ് ക്യാമ്ബ് ചെയ്യുന്നുണ്ട്. മറ്റ് അക്രമസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മഹാരാജാസ്‌ കോളേജ്‌ രണ്ട്‌ ദിവസത്തേക്ക്‌ അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ചുവരെഴുത്തിനെ ചൊല്ലി മുന്‍പും ക്യാമ്ബസ്സിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ക്യാമ്ബസ്‌ ഫ്രണ്ട്‌ ശ്രമിച്ചിരുന്നതായി എസ്‌എഫ്‌ഐ പറഞ്ഞു.

അക്രമത്തിനായി ക്യാമ്പസ്സിനു പുറത്ത്‌ നിന്നുള്ളവരും പങ്ക്‌ ചേര്‍ന്നതായും ഇവര്‍ ആരോപിക്കുന്നുണ്ട്‌. ഹോസ്റ്റലിലേക്ക്‌ മടങ്ങും വഴി റോഡരികില്‍ വെച്ചാണു ഇവര്‍ അഭിമന്യുവിനെ കുത്തിയത്‌. ക്യാമ്ബസ്സ്‌ ഫ്രണ്ട്‌ യൂണിറ്റ്‌ സെക്രട്ടറി ആക്രമണത്തിനു നേതൃത്വം നല്‍കിയതായാണു മഹാരാജാസിലെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നത്‌.

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ മറ്റൊരു ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകനും അക്രമി സംഘത്തിലുള്ളതായി പ്രവര്‍ത്തകര്‍ പറഞ്ഞു. അക്രമത്തിലൂടെ ക്യാമ്ബസ്സ്‌ പിടിച്ചടക്കാന്‍ ആണു ക്യാമ്ബ്സ്സ്‌ ഫ്രണ്ട്‌ ശ്രമിക്കുന്നതെന്ന് എസ്‌എഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റി ആരോപിച്ചു.

ഏറെക്കാലമായി സമാധാനാന്തരീക്ഷം നില നില്‍ക്കുന്ന ക്യാമ്പസ്സ്‌ തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്നും ക്യാമ്പസ്സ്‌ ഫ്രണ്ട്‌ പിന്മറണമെന്ന് എസ്‌എഫ്‌ഐ അവശ്യപ്പെട്ടു. എസ് എഫ് ഐ നേതാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുമെന്ന് എസ്‌എഫ്‌ഐ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *