നഗരസഭ 27-ാം ഡിവിഷനിലെ എസ്എസ്എൽസി വിജയികളെ അനുമോദിച്ചു
കൊയിലാണ്ടി: നഗരസഭ ഇരുപത്തിയേഴാം ഡിവിഷനിലെ എസ്എസ്എൽസി വിജയികളെ അനുമോദിച്ചു, കോവിഡ് കാലത്തെ വിജയം വിദ്യാർഥികൾക്ക് ഏറ്റവും അഭിനന്ദനാർഹമാണ് എന്ന സന്ദേശം കൈമാറി കൊണ്ട് വിദ്യാർഥികൾക്ക് വീട്ടിലെത്തി ഉപഹാരം സമർപ്പിച്ചു. ഓൺലൈൻ വഴി കരിയർ ക്ലാസും സംഘടിപ്പിച്ചു. ദേശീയ അദ്ധ്യാപക ജേതാവ് ഡോ: പി.കെ. ഷാജി ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. ഡി.കെ. ബിജു, ഡി.കെ ജ്യോതിലാൽ, സി. ശ്രീജേഷ്, സി കെ രവി, പി.വി മുരളി, എൻ.സി ബിജീഷ്, സുരേഷ് ബാബു കണ്ണോത്ത്, പി. കെ. സതീശൻ സുധീഷ്, ഷീബ സി.കെ. എന്നിവർ സന്നിഹിതരായിരുന്നു.
