എസ്എഫ്ഐ നേതൃത്വത്തില്‍ ജില്ലയില്‍ ഈ വര്‍ഷം 20 സ്കൂളുകള്‍ ഏറ്റെടുക്കും

കോഴിക്കോട് > എസ്എഫ്ഐ നേതൃത്വത്തില്‍ ജില്ലയില്‍ ഈ വര്‍ഷം 20 സ്കൂളുകള്‍ ഏറ്റെടുക്കും. ജില്ലാകമ്മിറ്റി നാല് സ്കൂളുകള്‍ നേരിട്ടും 16 ഏരിയാ കമ്മിറ്റികള്‍ ഓരോ സ്കൂള്‍ വീതവുമാണ് ഏറ്റെടുക്കല്‍. ഓരോ സ്കൂളിനും പഠനത്തിന് ആവശ്യമായ പശ്ചാത്തല സൌകര്യങ്ങള്‍ ഒരുക്കുകയും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ നല്‍കുകയുമാണ് ചെയ്യുകയെന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറി ലിന്റോ ജോസഫ് പറഞ്ഞു. ചില സ്കൂളില്‍ സ്റ്റേജ് നിര്‍മാണം, ഗ്രൌണ്ട് നിരപ്പാക്കല്‍ പോലുള്ള ദൌത്യങ്ങളും ഏറ്റെടുക്കും.
പദ്ധതിയുടെ ഭാഗമായി കൊടല്‍ നടക്കാവ് മൂര്‍ക്കനാട് എഎല്‍പി സ്കൂള്‍ എസ്എഫ്ഐ കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി ഏറ്റെടുത്തു. കോഴിക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ്കുമാര്‍ ഉദ്ഘാടനംചെയ്തു. എ കെ വൈശാഖ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ലിന്റോ ജോസഫ്, ജില്ലാ പ്രസിഡന്റ് കെ എം സച്ചിന്‍ദേവ്, ജോയിന്റ് സെക്രട്ടറിമാരായ ടി അതുല്‍, അജയ് ശശിധരന്‍, പ്രധാനാധ്യാപകന്‍ മുരളി എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി വിഷ്ണു പാലാരി സ്വാഗതവും ജോയിന്റ് സെക്രട്ടറി എം ടി ഇര്‍ഷാദ് നന്ദിയും പറഞ്ഞു.

മൂര്‍ക്കനാട് സ്കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ കൈമാറിയതിനൊപ്പം ഷട്ടില്‍ ബാറ്റ്, ബോളുകള്‍, സ്കേറ്റിങ്, സ്കിപ്പ് റോപ്പ്, റിങ് തുടങ്ങിയ കളി ഉപകരണങ്ങളും നല്‍കി. സ്കൂളില്‍ നിര്‍മാണം പാതിവഴിയില്‍ എത്തിയ സ്റ്റേജിന്റെ പണിപൂര്‍ത്തിയാക്കാന്‍ എസ്എഫ്ഐ സഹായിക്കും. സ്കൂളില്‍ പച്ചക്കറിത്തോട്ടവും നിര്‍മിച്ചു നല്‍കും.

