എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശന്‍ ചുമതലയേറ്റു
കൊല്ലം: എട്ടാം തവണയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വെള്ളാപ്പള്ളി നടേശന്‍ കൊല്ലത്തെ എസ്എന്‍ ട്രസ്റ്റ് ആസ്ഥാനത്തെത്തി ചുമതലയേറ്റു. ഇന്നലെ നടന്ന ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ ആകെ വോട്ടിന്റെ 95 ശതമാനവും നേടിയാണ് വെള്ളാപ്പള്ളി പാനല്‍ കരുത്ത് തെളിയിച്ചത്.
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടര്‍ച്ചയായി ഇരുപത് വര്‍ഷം പിന്നിട്ട് റെക്കോഡ് സ്ഥാപിച്ച വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ ട്രസ്റ്റ് സ്ഥാനത്തും തുടര്‍ച്ചയായിഎട്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ചേര്‍ത്തലയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെ വോട്ടിന്റെ തൊണ്ണൂറ്റിയഞ്ച് ശതമാനമാനവും നേടിയാണ് വിജയിച്ചത്. ആരേയും അടിച്ചമര്‍ത്താനോ അകറ്റി നിര്‍ത്താനോ അല്ല തങ്ങളുടെ ശ്രമമെന്നും എല്ലാവരേയും ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ട്രസ്റ്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ നൂറോളം സ്ഥാപനങ്ങളുടെ അമരക്കാരനായാണ് വെള്ളാപ്പള്ളി നടേശനും സഹ ഭാരവാഹികളും ചുമതലയേറ്റിരിക്കുന്നത്.

