എഴുത്തുകാരി അഷിത അന്തരിച്ചു
തൃശൂര്‍: എഴുത്തുകാരി അഷിത (63) അര്‍ബുദരോഗബാധയെ തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. കുറച്ചുകാലമായി അര്‍ബുദരോഗബാധിതയായി ചികിത്സയിലായിരുന്ന അഷിതയെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്‌ച അര്‍ധരാത്രിയായിരുന്നു അന്ത്യം.
തൃശൂര്‍ പഴയന്നൂര്‍ സ്വദേശിയാണ്. ഡോ. കെ വി രാമന്‍കുട്ടിയാണ് ഭര്‍ത്താവ്. മകള്‍: ഉമ. മരുമകന്‍: ശ്രീജിത്ത്. കവിതകള്‍, ബാലസാഹിത്യ കൃതികള്‍, ആത്മീയഗ്രന്ഥങ്ങള്‍ തുടങ്ങിയവ രചിച്ചിട്ടുണ്ട്. വിസ്‌മയ ചിഹ്നങ്ങള്‍, അഷിതയുടെ കഥകള്‍, അപൂര്‍വ വിരാമങ്ങള്‍ തുടങ്ങിയവ പ്രധാനകൃതികളാണ്. ഇടശ്ശേരി പുരസ്‌കാരമടക്കം ലഭിച്ചിട്ടുണ്ട്.

