എളമ്പിലാട് എം.എൽ.പി.സ്കൂളിൽ കർഷക ദിനത്തിൽ “കർഷകനൊപ്പം” പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം. എൽ. പി. സ്കൂളിൽ കർഷക ദിനത്തിൽ കർഷകനൊപ്പം പരിപാടി സംഘടിപ്പിച്ചു. മൂടാടി കാർഷിക കർമ്മസേന പ്രസിഡൻറും മികച്ച കർഷക അവാർഡ് ജേതാവുമായ കേളോത്ത് കുമാരനുമായി കുട്ടികൾ സംവദിച്ചു. അദ്ദേഹം തന്റെ കാർഷികാനുഭവങ്ങൾ കുട്ടികളുമായി പങ്ക് വെച്ചു.
ചടങ്ങിൽ സി. ഖൈറുന്നിസാബി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ലീഡർ ദിയലിനീഷ്, വി.ടി. ഐശ്വര്യ, പി.കെ.അബ്ദുറഹ്മാൻ, മാനസ്എ. എസ്. എന്നിവർ സംസാരിച്ചു.
