KOYILANDY DIARY.COM

The Perfect News Portal

എല്‍.ഡി.എഫ് 85–95 സീറ്റ് വരെ നേടുമെന്ന് വി.എസ്

തിരുവനന്തപുരം >  നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് 85–95 സീറ്റ് വരെ നേടുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിഎസ്.

തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടും. താന്‍ മത്സരിച്ച മലമ്പുഴയില്‍ ഭൂരിപക്ഷം കൂടുമെന്നും വിഎസ് പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തിലെത്തിയാല്‍ ആരാകണം മുഖ്യമന്ത്രിയെന്നത് പാര്‍ടി തീരുമാനിക്കുമെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി വിഎസ് പറഞ്ഞു.

മന്ത്രിമാരായ കെ എം മാണിയും,ബാബുവും തോല്‍ക്കുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വസിക്കുന്നുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് സംഭവിക്കാഴിക ഇല്ല. അവ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും വിഎസ് മറുപടി നല്‍കി.

Advertisements

 

Share news