KOYILANDY DIARY.COM

The Perfect News Portal

എല്‍ദോ എബ്രഹാം എം.എല്‍.എക്ക് തല്ല് കൊണ്ടത് നിര്‍ഭാഗ്യകരം -മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് ലാത്തിച്ചാര്‍ജില്‍ സി.പി.ഐ  എം.എല്‍.എ എല്‍ദോ എബ്രഹാമിന് തല്ല് കൊണ്ടത് നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കലക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ കോളജില്‍ എല്ലാ സംഘടനകള്‍ക്കും രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അവകാശമുണ്ട്. ചില കോളജുകളില്‍ ചില സംഘടനകള്‍ക്ക് അംഗസംഖ്യ കൂടുതലായിരിക്കും. അംഗങ്ങള്‍ കുറവുള്ളവര്‍ അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും പിണറായി പറഞ്ഞു.

പി.എസ്.സിയുടെ വിശ്വാസ്യത തര്‍ക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കാനും യുവജനങ്ങള്‍ക്കിടയില്‍ അങ്കലാപ്പ് ഉണ്ടാക്കാനും ശ്രമിക്കുകയാണ്.യൂനിവേഴ്സിറ്റി കോളജ് അക്രമത്തിലെ പ്രതികള്‍ അതേ കോളജില്‍ പി.എസ്.സി പരീക്ഷ എഴുതിയെന്ന് ആദ്യ പ്രചരിപ്പിച്ചു. പരാതി ഉന്നയിക്കാം, പക്ഷേ വിശ്വാസ്യത തകര്‍ക്കരുത്. വിമര്‍ശനങ്ങള്‍ തുറന്ന മനസ്സോടെ സ്വീകരിക്കും. അതിവേഗത്തിലാണ് പി.എസ്.സി റാങ്ക് പട്ടിക തയാറാക്കുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

Advertisements

37 വകുപ്പുകളിലായി 1,21,000 ഫയലുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. ഫയലുകള്‍ തീര്‍പ്പാക്കാന്‍ അടുത്ത മാസം ഒന്ന് മുതല്‍ മൂന്നു മാസത്തെ തീവ്രയത്ന പരിപാടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഫയലുകള്‍ വേഗം തീര്‍ക്കുന്ന വകുപ്പ് മേധാവിക്ക് അടക്കം ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *