KOYILANDY DIARY.COM

The Perfect News Portal

എല്‍ഡിഎഫ് സിറ്റി കമ്മിറ്റിനേതൃത്വത്തില്‍ നവംബർ 24ന് രാപ്പകല്‍ സമരം നടത്തും

കോഴിക്കോട് :  നോട്ടുകള്‍ അസാധുവാക്കി ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കും സഹകരണമേഖലയെ തകര്‍ക്കാനുള്ള നീക്കത്തിനുമെതിരെ എല്‍ഡിഎഫ് കോഴിക്കോട് സിറ്റി കമ്മിറ്റി നേതൃത്വത്തില്‍  24ന് രാപ്പകല്‍ സമരം നടത്തും. ആദായ നികുതി ഓഫീസിന് മുന്നില്‍ 24ന് രാവിലെ പത്ത് മുതല്‍ 25ന് രാവിലെ പത്ത് വരെയാണ് ധര്‍ണ. സമരം വിജയിപ്പിക്കാന്‍ എല്‍ഡിഎഫ് കോഴിക്കോട് സിറ്റി കമ്മിറ്റി യോഗം തീരുമാനിച്ചു.

പി. വി. മാധവന്‍ അധ്യക്ഷനായി. എ. മോഹനന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം. ഭാസ്കരന്‍, ടി. പി. ദാസന്‍, പി ലക്ഷ്മണന്‍, എം പി സൂര്യനാരായണന്‍, പി ടി ആസാദ്, സി പി ഹമീദ്, നാസര്‍ എന്നിവര്‍ സംസാരിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *