KOYILANDY DIARY.COM

The Perfect News Portal

എല്‍ഡിഎഫ് മന്ത്രിസഭയില്‍ ജനനേതാക്കളുടെ കരുത്തുറ്റ നിര

തിരുവനന്തപുരം > പിണറായി വിജയന്റെ നേതൃത്വത്തില്‍ ബുധനാഴ്ച അധികാരമേല്‍ക്കുന്ന എല്‍ഡിഎഫ് മന്ത്രിസഭയില്‍  ജനനേതാക്കളുടെ കരുത്തുറ്റ നിര. വൈക്കം വിശ്വന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയാണ് സിപിഐ എം മന്ത്രിമാരെ നിശ്ചയിച്ചത്. എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി സിപിഐ എമ്മിന് അനുവദിച്ച 12 മന്ത്രിമാരില്‍ മുഖ്യമന്ത്രിക്കു പുറമേയുള്ള 11 മന്ത്രിമാരെയും സ്പീക്കറെയുമാണ് തീരുമാനിച്ചത്.

ചൊവ്വാഴ്ച ചേര്‍ന്ന സിപിഐ സംസ്ഥാന കൌണ്‍സിലീല്‍ സിപിഐയുടെ നാല് മന്ത്രിമാരെ നിശ്ചയിച്ചു.

സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍, ഡോ. ടി എം തോമസ് ഐസക്, കെ കെ ശൈലജ, എ കെ ബാലന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണന്‍, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജി സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍, എ സി മൊയ്തീന്‍, ജെ മേഴ്സിക്കുട്ടിഅമ്മ, കൊടകര ഏരിയാകമ്മറ്റിയംഗം പ്രൊഫ. സി രവീന്ദ്രനാഥ്, സിപിഐ എം സ്വതന്ത്രന്‍  ഡോ. കെ ടി ജലീല്‍ എന്നിവരാണ് മന്ത്രിമാര്‍. സ്പീക്കറായി സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം പി ശ്രീരാമകൃഷ്ണനെയും നിശ്ചയിച്ചു.

Advertisements

സിപിഐ മന്ത്രിമാരായി ഇ ചന്ദ്രശേഖരന്‍, പി തിലോത്തമന്‍,  വി എസ് സുനില്‍കുമാര്‍, കെ രാജു എന്നിവരെ തീരുമാനിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.

ഇ പി ജയരാജന്‍, കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, എ സി മൊയ്തീന്‍, ജെ മേഴ്സിക്കുട്ടിഅമ്മ, പ്രൊഫ. സി രവീന്ദ്രനാഥ്, ഡോ. കെ ടി ജലീല്‍ എന്നിവര്‍ ആദ്യമായാണ് മന്ത്രിമാരാകുന്നത്. സിപിഐയുടെ നാലു മന്ത്രിമാരും പുതുമുഖങ്ങളാണ്.

കേരളത്തിലാദ്യമായി മന്ത്രിസഭയില്‍ രണ്ട് വനിതാ മന്ത്രിമാരെന്ന പുതുമയുമുണ്ട്.

Share news