KOYILANDY DIARY.COM

The Perfect News Portal

എരഞ്ഞോളി മൂസയുടെ കബറടക്കം തലശ്ശേരി മട്ടാമ്പ്രം പള്ളിയില്‍ നടന്നു

തലശേരി> മാപ്പിളപ്പാട്ടിന്റെ സുല്‍ത്താന്‍ എരഞ്ഞോളി മൂസയുടെ കബറടക്കം തലശ്ശേരി മട്ടാമ്പ്രം പള്ളിയില്‍ നടന്നു. തലശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷം 11 മണിയോടെ പള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരിക്കവെയാണ് മരണം സംഭവിച്ചത്. കേരള ഫോക്ലോര്‍ അക്കാദമി വൈസ് പ്രസിഡന്റായിരുന്നു.അസുഖത്തെ തുടര്‍ന്നു നഷ്ടപ്പെട്ട ശബ്ദം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടെയാണ് അന്ത്യം.

ദിലീപ് നടനായ ഗ്രാമഫോണ്‍ എന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞാമി. മക്കള്‍: നസീറ, നിസാര്‍സാദിഖ്, നസീറ, സമീം, സാജിദ.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *