എയ്ഡ്സ് ബാധിതര്‍ക്കായി പ്രത്യേക പദ്ധതി ഒരുങ്ങുന്നു

കുന്ദമംഗലം: എച്ച്.ഐ.വി , എയ്ഡ്സ് ബാധിതര്‍ക്കായി കുന്ദമംഗലം പഞ്ചായത്തില്‍ പ്രത്യേക പദ്ധതി ഒരുങ്ങുന്നു.
ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ കെ എസ്സ് – കെയറും കുന്ദമംഗലം ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പദ്ധതി ആവിഷ്കരിക്കുന്നത്. എച്ച്ഐവി ബാധിതരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, എച്ച്ഐവി ബാധിതരെ കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റിദ്ധാരണ ബോധവ ല്ക്കരണത്തിലൂടെ ഇല്ലാതാക്കുക തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. പ്രാദേശിക പ്രവര്‍ത്തക സമിതി സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.സീനത്ത് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡണ്ട് വിനോദ് പടനിലം ആധ്യക്ഷം വഹിച്ചു. കെസ്സ് ഡയരക്ടര്‍ ഫാ.ജോയ് വട്ടോളി മുഖ്യ പ്രഭാഷണം നടത്തി. ഷമീന വെള്ളക്കാട്ട്, കെ.പി.കോയ, എം.വി. ബൈജു, പി.പവിത്രന്, ഫാ.സെബാസ്റ്റ്യന്‍ കാരക്കാട് , സുരേഷ് ബാബു, ഒ.വേലായുധന് എന്നിവര്‍ പ്രസംഗിച്ചു. കോ-ഓര്‍ഡിനേറ്റര്‍ സ്മിജോ സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരിച്ചു.

