KOYILANDY DIARY.COM

The Perfect News Portal

എന്‍.ഡി.എ. നേതൃത്വത്തിൽ തീരദേശ മഹിളാ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: എന്‍.ഡി.എ. സ്ഥാനാര്‍ഥി കെ. രജിനേഷ് ബാബുവിന്റെ വിജയത്തിനായി ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം തീരദേശ മഹിളാ സംഗമം സംഘടിപ്പിച്ചു. മുതിര്‍ന്ന  ബി.ജെ.പി. നേതാവ് അഹല്യ ശങ്കര്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍ കനക അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി കെ. രജിനേഷ് ബാബു, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി, പി.പി. ഉദയഘോഷ്, വായനാരി വിനോദ്, പി. പീതാംബരന്‍, പി.പി. സദാനന്ദന്‍, കാഞ്ചന, വി.കെ. ജയന്‍, ജയപാലന്‍, കെ.വി. സുരേഷ്, ടി.കെ. പത്മനാഭന്‍ എന്നിവര്‍ പ്രസംഗിച്ചു.

Share news