എന്‍.ആര്.ഇ.ജി വര്‍ക്കേഴ്സ് യൂണിയന് മുനിസിപ്പല്‍ സമ്മേളനം

കൊയിലാണ്ടി : തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലി സമയം പുന:ക്രമീകരിക്കുകയും, വേതനം വര്‍ദ്ധിപ്പിക്കുകയും ചെയ്യണമെന്ന് എന്‍.ആര്.ഇ.ജി. വര്‍ക്കേഴ്സ് യൂണിയന് കൊയിലാണ്ടി മുനിസിപ്പല്‍ സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ ചെയര്മാന് കെ. സത്യന് സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.ടി. ബിന്ദു അദ്ധ്യക്ഷത വഹിച്ചു.
ടി. ഗോപാലന്, വി. സുന്ദരന്‍, ഏരിയാ സെക്രട്ടറി എ. പ്രഭാകരന്, എന്‍.കെ. ഭാസ്കരന്, എം. പത്മനാഭന് എന്നിവര്‍ സംസാരിച്ചു. സി.ടി. ബിന്ദു (പ്രസിഡണ്ട്), ടി.ഗോപാലന് (സെക്രട്ടറി), വി. സുന്ദരന്‍(ഖജാന്‍ജി), എം. പത്മനാഭന്, എം. റീന,രൂപ (വൈസ് പ്രസിഡണ്ട്മാര്‍), എന്‍.കെ. ഭാസ്കരന്, ടി.പി. ഇന്ദുലേഖ, എം.പി. സ്മിത(ജോ.സെക്രട്ടറിമാര്‍) എന്നിവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു.
