എന്‍ഐഡി പ്രവേശന പരീക്ഷയില്‍ മലയാളിക്ക് രണ്ടാം റാങ്ക്

കോട്ടയം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ പ്രവേശന പരീക്ഷയില്‍ മലയളിക്ക് രണ്ടാം റാങ്ക്. കോട്ടയം നെടുങ്കുന്നം സ്വദേശിയും പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുമായിരുന്ന എസ് അമൃതവര്‍ഷിണിയാണ് 99.85 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനത്തെത്തിയത്.
ബഹ്റൈനില്‍ മാധ്യമപ്രവര്‍ത്തകനും കാര്‍ട്ടൂണിസ്റ്റുമായ വി ആര് സത്യദേവിന്റേയും ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂള്‍ അദ്ധ്യാപിക സുനിതാ ദേവിന്റെയും ഏകമകളാണ്. അമ്യതവര്ഷിണിയുടേയും അച്ഛന്റേയും പിറന്നാള്‍ ദിനത്തിലാണ് റാങ്ക് നേട്ടം എത്തിയത്. പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന അമൃതവര്‍ഷിണി ആദ്യ ശ്രമത്തില്‍ തന്നെയാണ് രണ്ടാം റാങ്ക് സ്വന്തമാക്കിയത്.

