എട്ട് ലിറ്റര്‍ മാഹി മദ്യം കടത്തിയ ആള്‍ പോലീസ് പിടിയില്‍

വടകര: രണ്ടു കാലിലും ബാന്‍ഡേജ് കെട്ടി അതിനുള്ളില്‍ എട്ട് ലിറ്റര്‍ മാഹി മദ്യം കടത്തിയ ആള്‍ പോലീസ് പിടിയില്‍. പയ്യോളി പള്ളക്കരയിലെ രാരിത്താഴ രവി (52) യെയാണ് വടകര ഡിവൈ.എസ്.പി.യുടെ ഷാഡോ സ്‌ക്വാഡ് പുതിയസ്റ്റാന്‍ഡില്‍ നിന്ന് അറസ്റ്റുചെയ്തത്.
മുട്ടിനുതാഴെ കാലിന്റെ ചുറ്റിലും മദ്യം വെച്ച ശേഷം ബാന്‍ഡേജ് കൊണ്ട് വരിഞ്ഞുകെട്ടുകയാണ് ചെയ്തത്. മുകളില്‍ പാന്റും ധരിച്ചു. അരലിറ്ററിന്റെ 16 കുപ്പികളാണ് ഉണ്ടായിരുന്നത്. ഒരു കാലില്‍ എട്ടു കുപ്പി വീതമാണ് കെട്ടിവെച്ചത്.

ബസിലാണ് രവി വടകര പുതിയ സ്റ്റാന്‍ഡില്‍ എത്തിയത്. എക്സൈസ് ശരീരപരിശോധന നടത്തുമ്ബോള്‍ അരഭാഗം വരെ മാത്രമേ നോക്കൂ എന്നതിനാല്‍ ഏറ്റവും സുരക്ഷിതമായ സ്ഥാനത്താണ് മദ്യം കെട്ടിവെച്ചത്.
Advertisements

