എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ മുണ്ട് ധരിച്ചെത്തിയെന്ന കാരണം പറഞ്ഞ് പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല

പിറവം: പാമ്പാക്കുട ഹോളി കിങ്സ് എഞ്ചിനീയറിങ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ഥികളെ മുണ്ട് ധരിച്ചെത്തിയെന്ന കാരണം പറഞ്ഞ് പരീക്ഷയെഴുതാന്‍ അനുവദിച്ചില്ലെന്ന് പരാതി.
സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രിക്കും സര്‍വകലാശാലയ്ക്കും ഇതുസംബന്ധിച്ച് പരാതികള്‍ നല്‍കിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് സംഭവം. ബുധനാഴ്ചകളില്‍ യൂണിഫോം വേണ്ടെന്ന സര്‍ക്കുലര്‍ നിലവിലുള്ള സാഹചര്യത്തിലാണ് കുട്ടികള്‍ മുണ്ടുടുത്തത്.

പുറത്താക്കപ്പെട്ട 60 പേരും കോളേജ് ഗേറ്റിനുമുന്നില്‍ പ്രകടനവും യോഗവും നടത്തി. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള വിദ്യാര്‍ഥി ദ്രോഹനടപടികള്‍ നിരന്തരം ഉണ്ടാകുന്നതായാണ് പരാതി. ഇന്റേണല്‍ പരീക്ഷയ്ക്ക് വീണ്ടും അവസരം നല്‍കണമെന്നും നിയമംലംഘിച്ച് നടപടിയെടുത്തവരെ കോളേജില്‍നിന്ന് പുറത്താക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

