എഐസിസി സെക്രട്ടറി ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി. കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നു. എഐസിസി വക്താവും സെക്രട്ടറിയുമാണ്. വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ ദേശീയ തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന നേതാവായിരുന്നു ടോം വടക്കന്‍. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നാണ് ടോം വടക്കന്‍ അംഗത്വം സ്വീകരിച്ചത്.
അടുത്ത കാലത്ത് നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയിരുന്നത്. ഇതിനുപിന്നാലെയാണ് വടക്കനും ബിജെപി പാളയത്തിലെത്തിയത്. കോണ്‍ഗ്രസിന്റെ കുടുംബാധിപത്യത്തിലും പുല്‍വാമ സംഭവത്തിലെ നിലപാടിലും പ്രതിഷേധിച്ചാണ് വിട്ടുപോരുന്നതെന്ന് ടോം വടക്കന്‍ പറഞ്ഞു.

