എം. വി. ജയരാജന്‍ സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

കണ്ണൂര്‍: സി.പി.ഐ. എം സംസ്‌ഥാന കമ്മിറ്റി അംഗമായ എം. വി. ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗമാണ് തീരുമാനമെടുത്തത്. ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്‍ വടകര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്‌ഥാനാര്‍ത്ഥിയായ സാഹചര്യത്തിലാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് എം വി ജയരാജന്‍. യോഗത്തില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ. പി. ജയരാജന്‍, പി. കെ. ശ്രീമതി, കെ. കെ. ഷൈലജ എന്നിവര്‍ പങ്കെടുത്തു. കെ. പി. സഹദേവന്‍ അധ്യക്ഷനായി.

