എം. പി. മുകുന്ദൻ നിര്യാതനായി

പയ്യോളി: ദേശാഭിമാനി ലേഖകനും സി. പി. ഐ (എം) പയ്യോളി ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന എം. പി. മുകുന്ദൻ (48) നിര്യാതനായി. വൃക്കസംബന്ധമായ അസുഖത്തെതുടർന്ന് ദീർഘകാലമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം മുകുന്ദന്റെ സഹോദരന്റെ കിട്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം സുഖംപ്രാപിച്ചുവരുന്നതിനിടയിൽ ഇന്ന് പുലർച്ചെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.
