എം.ടി. വാസുദേവൻ നായർ കൊല്ലം പിഷാരികാവ് ക്ഷേത്ര ദർശനം നടത്തി

കൊയിലാണ്ടി : മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ദർശനം നടത്തി. വർഷങ്ങൾക്ക് ശേഷമാണ് എംടി. പിഷാരികാവിൽ എത്തുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് അദ്ധേഹം കുടുംബാംഗങ്ങളൊടൊത്താണ് ക്ഷേത്രത്തിൽ എത്തി ദർശനം നടത്തിയത്. അൽപ്പനേരം ചിലവഴിച്ചശേഷം തിരിച്ചു പോവുകയും ചെയ്തു. തൃക്കാർത്തിക വിളക്കിന്റെ ഭാഗമായുള്ള സംഗീതോൽസവത്തിന്റെ ചടങ്ങുകൾ നടക്കുന്നതിനിടെയാണ് അദ്ധേഹം ദർശനം നടത്തിയത്.

