എം.എസ്.എഫ്. 19-ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും

കോഴിക്കോട്: വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന കോളേജുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എം.എസ്.എഫ്. 19-ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. ജിഷ്ണുവിന്റെ ആത്മഹത്യയ്ക്ക് കാരണമായവര്‍ക്കെതിരെ നടപടിയെടുക്കുക, പരാതികള്‍ അന്വേഷിക്കാന്‍ വിദ്യാര്‍ഥിപ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് പ്രത്യേക കമ്മിഷന്‍ രൂപവത്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കും. വിദ്യാര്‍ഥിപീഡനങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തും. ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: 9746211353, 9746343434. പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, എം.പി. നവാസ്, നിഷാദ് കെ. സലീം എന്നിവര്‍ പങ്കെടുത്തു.
