എം. എം. മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം > പിണറായി മന്ത്രിസഭയിലെ പുതിയ മന്ത്രി എം.എം. മണി സത്യപ്രതിജ്ഞ ചെയ്തു. വൈകീട്ട് നാലരയ്ക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. കുടുംബാംഗങ്ങളും ബന്ധുക്കളുമടക്കം നിരവധി ആളുകള്‍ ഇടുക്കിയില്‍ നിന്ന് സത്യപ്രതിജ്ഞാ ചടങ്ങിനായി എത്തിയിരുന്നു.
സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുന്‍ ഇടുക്കി ജില്ലാസെക്രട്ടറിയുമായ എം.എം. മണിയെ ഞായറാഴ്ചയാണ് മന്ത്രിസഭയിലുള്‍പ്പെടുത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. വൈദ്യുതി വകുപ്പായിരിക്കും അദ്ദേഹത്തിന് ലഭിക്കുക.


ഉടുമ്ബന്ചോലയില്നിന്ന് നിയമസഭയിലെത്തിയ എം.എം. മണി ഇടുക്കി ജില്ലയിലെ സി.പി.എമ്മിന്റെ ഏറ്റവും പ്രമുഖനായ നേതാവാണ്. ലക്ഷ്മിക്കുട്ടിയാണ് എം.എം. മണിയുടെ ഭാര്യ. മകള്‍ സതി രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റാണ്. മറ്റൊരു മകളായ സുമ രാജകുമാരി പഞ്ചായത്തംഗമാണ്. ശ്യാമള, ഗീത, അനില്‍ എന്നിവരാണ് മറ്റുമക്കള്‍.

